1

തൃശൂർ : മഹാകവി കുമാരനാശന്റെ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായി ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിൽ 'ചിന്താവിഷ്ടയായ സീത' മോഹിനിയാട്ടത്തിൽ ഒരുക്കുന്നു. രാമായണത്തിലെ കഥാസന്ദർഭത്തെ സീത പരിവേഷത്തിൽ പുനരവതിപ്പിക്കുകയാണ് ചെയ്യുന്നത്. കലാമണ്ഡലം ഗണേശന്റെ രചനയിൽ കലാമണ്ഡലം കവിത കൃഷ്ണകുമാറാണ് നൃത്തസംവിധാനം. സംഗീത സംവിധാനം തൃശൂർ കൃഷ്ണകുമാറാണ്. ദൈവദശകം കൂട്ടായ്മയുടെ എന്റെ ഗുരു പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ചിന്താവിഷ്ടയായ സീത അവതരിപ്പിക്കും. മേയ് 3, 4 തീയതികളിൽ തൃശൂർ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ ഹാളിൽ ആദ്യഘട്ട പരിശീലനം നടക്കും. കലാമണ്ഡലം മാധുരി, പ്രിയം കലാമണ്ഡലം, ടി.കെ. അഖില, കവിത കൃഷ്ണകുമാർ, വിനീത കലാക്ഷേത്ര എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.