തൃശൂർ : സെന്റ് തോമസ് കോളേജിലെ പൂർവവിദ്യാർത്ഥികളുടെ 105ാമത് സംഗമം കോളേജിലെ പാലോക്കാരൻ സ്‌ക്വയറിൽ നടക്കും. മേയ് നാലിന് വൈകീട്ട് അഞ്ചിന് കില ഡയറക്ടർ ഡോ.ജോയ് ഇളമൺ ഉദ്ഘാടനം ചെയ്യും. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ സന്ദേശം നൽകും. ഒ.എസ്.എ പ്രസിഡന്റ് സി.എ.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. പൂർവ വിദ്യാർത്ഥികളായ വെറ്ററിനറി സർവകലാശാല വി.സി കെ.എസ്.അനിൽ, മുൻ കോളേജിയറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.എം.മനോഹരൻ, നെഫ്രോളജി ആൻഡ് ട്രാൻസ്പ്ലാന്റ് സീനിയർ കൺസൾട്ടന്റ് ഡോ.ടി.ടി.പോൾ, ബാബു വെളപ്പായ, പി.ഡി.തോമസ് എന്നിവരെ ആദരിക്കും. 1974, 1999, 2014 വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയവരെയും ആദരിക്കും.