തൃശൂർ: ദക്ഷിണ റെയിൽവേയുടെ 2023- 24 സാമ്പത്തികവർഷത്തിൽ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നുള്ള വരുമാനത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷന് ഒമ്പതാം സ്ഥാനം. 155 കോടി രൂപയാണ് തൃശൂർ റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിൽ ലഭിച്ചത്. ദക്ഷിണ റെയിൽവേ പുറത്തുവിട്ട പട്ടികയിൽ ആദ്യ നൂറ് സ്റ്റേഷനുകളിലാണ് ഒമ്പതാം സ്ഥാനത്ത് തൃശൂർ സ്റ്റേഷനെത്തിയത്. ആദ്യ 25 സ്ഥാനങ്ങളിൽ കേരളത്തിൽ നിന്ന് 11 സ്റ്റേഷനുകളും ഉൾപ്പെട്ടിട്ടുണ്ട്. 2022- 23 സാമ്പത്തിക വർഷത്തിൽ 132.6 കോടി രൂപയായിരുന്നു തൃശൂരിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം പതിനൊന്നാം സ്ഥാനത്തായിരുന്ന തൃശൂർ ഈ വർഷം വരുമാനത്തിൽ ഒമ്പതാം സ്ഥാനത്തെത്തുകയായിരുന്നു.