ch
ചേർപ്പ് പള്ളിപ്പുറം പാടത്തിന് സമീപം തണ്ണിമത്തൻ വിൽപ്പന നടത്തുന്നു

ചേർപ്പ് : കനത്ത വേനൽച്ചൂടിലും തണ്ണി മത്തൻ വിപണിയിൽ സജീവമാകുകയാണ് പള്ളിപ്പുറം ആലപ്പാട് കോൾ ഫാമിംഗ് സഹകരണ സംഘം. പള്ളിപ്പുറം ആലപ്പാട് പാടശേഖരത്ത് വിളവെടുത്ത തണ്ണി മത്തനുകളുടെ വൻശേഖരമാണ് പാടശേഖരത്തിന് സമീപം വഴിയോരത്ത് വിൽക്കുന്നത്. ഏഴ് ഏക്കറോളം വരുന്ന പാടശേഖരത്ത് തണ്ണി മത്തൻ കൂടാതെ ചോളം, സൂര്യകാന്തി എന്നിവയും വിളവെടുത്തിരുന്നു. ഒരു മാസത്തോളമായി തണ്ണിമത്തൻ വിൽപ്പന ഇപ്പോഴും തുടരുകയാണ്. നിരവധി പേർ ദിനംപ്രതി ഇവിടെ വന്ന് തണ്ണി മത്തൻ വാങ്ങുന്നുണ്ട്. ഇനിയും ധാരാളം തണ്ണിമത്തൻ പാടശേഖരത്തിൽ വിളവെടുക്കാനുണ്ട്. കിലോ 30 രൂപ നിരക്കിലാണ് വിൽപ്പന. വിവിധ കടകളിലേക്ക് ഹോൾസെയിൽ വിൽപ്പനയുമുണ്ട്. കോൾ ഫാമിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റ് സി.എസ്.പവനനാണ് വിൽപ്പനയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.