ambulance

വലപ്പാട് : രണ്ട് പതിറ്റാണ്ടായി എടമുട്ടം കേന്ദ്രമാക്കി ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ആൽഫാ പാലിയേറ്റീവ് കെയർ ആൻഡ് ഡയാലിസിസ് സെന്ററിന് നാട്ടിക നിയോജക മണ്ഡലം എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപയുടെ ആംബുലൻസ് കൈമാറി. 13 ലിങ്ക് സെന്ററുകളും കിടത്തി ചികിത്സയുള്ള ഹോസ്പീസുമടക്കം നിരവധിയായ രോഗികളുടെ പരിചരണം ഈ സ്ഥാപനത്തിൽ നടക്കുന്നു. രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കാനും , ഡയാലിസിസ് രോഗികളെ സ്ഥാപനത്തിലേക്കെത്തിക്കാനും ആംബുലൻസ് സേവനം ആവശ്യമായ ഘട്ടത്തിലാണ് സി.സി.മുകുന്ദൻ എം.എൽ.എ പ്രത്യേക വികസന ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ.ജിത്ത് അദ്ധ്യക്ഷത വഹിച്ചു . ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂറുദ്ദീൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് , വസന്ത ദേവലാൽ, മണി ഉണ്ണികൃഷ്ണൻ, ചന്ദ്രമോഹൻ, സുരേഷ്, പി.എഫ്.ജോയ് തുടങ്ങിയവർ സംസാരിച്ചു.