1

പുത്തൂർ: നവകേരള സദസിന് പന്തലിടാൻ കാണിച്ച ഉത്സാഹം സുവോളിജക്കൽ പാർക്ക് തുറക്കാൻ മന്ത്രി കാണിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കടത്ത്. പുത്തൂർ സുവോളജിക്കൽ പാർക്കിന് സെൻട്രൽ സൂ അതോറിറ്റി നൽകിയ താത്കാലിക അനുവാദം മേയ് 20ന് അവസാനിക്കും. ഇതുവരെയും പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. 2012ൽ പണി ആരംഭിച്ച സുവോളജിക്കൽ പാർക്ക് 12 വർഷം പൂർത്തിയായിട്ടും പൂർത്തിയാക്കാൻ സാധിക്കാത്തത് അധികൃതരുടെ പിടിപ്പു കേടാണെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ മൃഗങ്ങൾ ചത്ത സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും സെൻട്രൽ സൂ അതോറിറ്റിക്കും പരാതി നൽകി.