 
തൃശൂർ: പൂരം എക്‌സിബിഷന്റെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഡോക്ടേഴ്‌സ്, നഴ്‌സസ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വേൾഡ് ഡേ ഒഫ് സേഫ്ടി ആൻഡ് ഹെൽത്ത് അടിസ്ഥാനമാക്കി ആരോഗ്യവും കലയും ചേർത്തിണക്കി പൂരം എക്‌സിബിഷൻ വേദിയിൽ ആരോഗ്യപൂരം 2024 സംഘടിപ്പിച്ചു. നൂറോളം അംഗങ്ങൾ പങ്കെടുത്ത കലാവിരുന്നിൽ ഓട്ടൻ തുള്ളലും, ചാക്യാർ കൂത്തും, ഒപ്പം ആയോധന കലയായ കളരിപ്പയറ്റും മറ്റും നടന്നു. അമല മെഡിക്കൽ കോളേജിൽ പുതുതായി വരുന്ന ഓർത്തോ റോബോട്ടിക്‌സിനെക്കുറിച്ച് ഡോ. കോട്ട ലഘു വിവരണം നിർവഹിച്ചു.