1

തൃശൂർ: താലൂക്കിലെ പടിയം വില്ലേജ് ഉൾപ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റൽ സർവേ കേരള സർവേയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂർത്തിയാക്കി. സർവേ റെക്കാഡുകൾ എന്റെ ഭൂമി പോർട്ടലിലും ക്യാമ്പ് ഓഫീസിലുമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് https://entebhoomi.kerala.gov.in ൽ ഓൺലൈനായും പടിയം ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിലും (അന്തിക്കാട് മിനി സിവിൽ സ്റ്റേഷൻ) റെക്കാഡുകൾ പരിശോധിക്കാമെന്ന് സർവേ തൃശൂർ (റെയ്ഞ്ച്) അസി. ഡയറക്ടർ അറിയിച്ചു. എന്തെങ്കിലും പരാതിയുള്ളവർ 30 ദിവസത്തിനകം ചേർപ്പ് റീസർവേ സൂപ്രണ്ടിന് ഫോറം 16ൽ നേരിട്ടോ 'എന്റെ ഭൂമി' പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം. സർവേ സമയത്ത് തർക്കം ഉന്നയിച്ച് സർവേ അതിരടയാള നിയമം പത്താം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചവർക്ക് അറിയിപ്പ് ബാധകമല്ല. ഫോൺ: 0487 2334458.