bms

തൃശൂർ: കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കാൻ എല്ലാ ട്രേഡ് യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തി സർക്കാർ സംവിധാനത്തിൽ നേരിട്ട് കള്ള് ഷാപ്പുകൾ ഏറ്റെടുത്ത് നടത്തുന്നതിനായി ടോഡി ബോർഡ് രൂപീകരിക്കണമെന്ന് ബി.എം.എസ്. ടോഡി ബോർഡിൽ ബി.എം.എസ് പ്രതിനിധിയെ ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫെഡറേഷൻ വൈസ് പ്രസിഡന്റ് ബി. രാജശേഖരൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് ചെത്ത് മദ്യ വ്യവസായ തൊഴിലാളികൾ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. യൂണിയൻ പ്രസിഡന്റ് എ.സി. കൃഷ്ണൻ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്, ജനറൽ സെക്രട്ടറി എം.ബി. സുധീഷ്, വി.ടി. രാജീവ്, എസ്.വി. പ്രേമദാസ്, എൻ.ബി. രാമകൃഷ്ണൻ, സുധീഷ് സി.എസ്, ടി.കെ. സുജിത്ത്, വി.പി. മുരളീധരൻ, സി.എം. ഗോപാലകൃഷ്ണൻ സംസാരിച്ചു.