 
തൃശൂർ: കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഐ.കെ.മോഹൻ 28 വർഷത്തെ സേവനത്തിന് ശേഷം സർക്കാർ സർവീസിൽ നിന്നും സൂപ്രണ്ടിംഗ് എൻജിനിയറായി വിരമിക്കുന്നു. കുന്നംകുളം സ്വദേശിയാണ്. നിലവിൽ മുതുവറയിലാണ് താമസം. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദം നേടി. മലമ്പുഴ ഐ.ടി.ഐയിലും ഹാർബർ എൻജിനിയറിംഗ് വകുപ്പിലും ജലസേചന വകുപ്പിലും സേവനമനുഷ്ഠിച്ചു.
കെ.ജി.ഒ.എയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. 2002ലെ 32 ദിവസത്തെ സമരത്തിലും പങ്കാളിത്ത പെൻഷൻ വിരുദ്ധ സമരത്തിലും നേതൃനിരയിലുണ്ടായി. തൃശൂർ ജില്ല ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റായിരുന്നു. ഭാര്യ ഡോ.കെ.എം.ഷിനി ( സീനിയർ മെഡിക്കൽ ഓഫീസർ, തൃശൂർ ജില്ല ആയൂർവേദ ആശുപത്രി). മക്കൾ: ജ്യോതിക മോഹൻ, ജ്യോത്സന മോഹൻ (എൻജിനിയറിംഗ് വിദ്യാർത്ഥികൾ), ജ്യോതിസ് മോഹൻ (പത്താം ക്ലാസ് വിദ്യാർത്ഥി)