1

തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിവിധ വിഭാഗങ്ങളിലായി തപാൽ വോട്ട് ചെയ്തത് 11196 പേർ. ഭിന്നശേഷിക്കാരും 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാരും ഉൾപ്പെട്ട ആബ്‌സന്റീ വോട്ടർമാർക്കായി ഏർപ്പെടുത്തിയ ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ 8876 പേർ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ള അവശ്യസർവീസ് ജീവനക്കാരിൽ 247 പേരും പോളിംഗ് ഡ്യൂട്ടിയിലുള്ള 1926 പേരും വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് ചെയ്തു. സർവീസ് വോട്ടർമാരിൽ 137 പേരും ഇ.ടി.പി.ബി.എം.എസ് സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്തി.