ചേർപ്പ് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക ആർ. മിനിജകുമാരി സ്‌കൂളിലെ സീനിയർ അദ്ധ്യാപികയായ സി.ബി നന്ദിനിക്ക് പച്ചക്കറിത്തൈകൾ നൽകുന്നു.
ചേർപ്പ് : എൺപതോളം പച്ചക്കറിത്തൈകൾ സ്‌കൂളിന് സമർപ്പിച്ച് അദ്ധ്യാപികയുടെ വിരമിക്കൽ ചടങ്ങ് വേറിട്ടതായി. ചേർപ്പ് ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് 24 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന യു.പി വിഭാഗം ഹിന്ദി അദ്ധ്യാപിക ആ. മിനിജകുമാരിയാണ് സ്‌കൂളിലേക്ക് പച്ചക്കറിത്തൈകൾ സമർപ്പിച്ചത്. രണ്ട് വർഷക്കാലമായി സ്‌കൂളിലെ ഉച്ചഭഷണ കാര്യങ്ങളുടെ ചുമതല ഈ അദ്ധ്യാപികയ്ക്കായിരുന്നു. അദ്ധ്യാപിക പ്രവൃത്തിയിൽ നിന്ന് വിരമിച്ചാലും അവർ നൽകിയ പച്ചക്കറി തൈകൾ സ്‌കൂളിൽ വളരും. സ്‌കൂളിലെ സീനിയർ അദ്ധ്യാപികയായ സി.ബി. നന്ദിനിക്ക്, മിനിജകുമാരി പച്ചക്കറിത്തൈകൾ നൽകി സമർപ്പണോദ്ഘാടനം നിർവഹിച്ചു. അദ്ധ്യാപകരായ എം. പ്രമീള, കെ.വി. സുജാത, വി.ബി. വിസ്മ, ഐ. സെയ്ദ് എന്നിവർ പങ്കെടുത്തു.