ch

അമ്മാടം: സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ 1973-74 എസ്.എസ്.എൽ.സി ബാച്ച് കുടുംബ സംഗമം ഒരുമ എന്ന പേരിൽ ഹൈസ്‌കൂളിൽ ആഘോഷിച്ചു. ബാച്ചിലെ വൈദികൻ റവ. ഫാ. ജോയ് വൈദ്യക്കാരൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. ജോസ് അദ്ധ്യക്ഷനായി. സെക്രട്ടറി ഭോജൻ കാരണത്ത്, വി.എഫ്. വർഗീസ്, സി.ഒ. ജേക്കബ്, വി.എ. പ്രസന്ന, കെ.കെ. ശകുന്തള, എ.എസ്. ജോൺസൺ, പി.വി. സുഭദ്ര, ജെഷീൻ പോൾ, എ.പി. വർഗീസ്, പി.കെ. പോൾ, കനക പ്രതാപ്, എ.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ, സ്‌നേഹ വിരുന്ന് എന്നിവയുണ്ടായിരുന്നു.