ചേർപ്പ് : സർവീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ ലാബും തൃശൂർ ട്രിനിറ്റി ഐ കെയർ ആശുപത്രിയും ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രദീപ് വലിയങ്ങോട്ട്, എം.ആർ. റിനീഷ്, റീജ ജോണി, സി. അനിത പി.ജെ. എഡിസൻ, ലത സുരേന്ദ്രൻ, സെക്രട്ടറി എം.എസ്. രേഖ എന്നിവർ സംസാരിച്ചു.