മേളപ്രമാണി ചെറുശ്ശേരി കുട്ടൻമാരാർക്ക് ഊരകം ക്ഷേത്രകലാസ്വാദകവേദി രജതപൂർണിമ പുരസ്‌കാരം സമർപ്പിക്കുന്ന ചടങ്ങ് ഇരിങ്ങാലക്കുട നടനകൈരളി നാട്യാചാര്യൻ വേണുജി ഉദ്ഘാടനം ചെയ്യുന്നു.
ചേർപ്പ് : മേളപ്രമാണി ചെറുശ്ശേരി കുട്ടൻ മാരാർക്ക് ഊരകം ക്ഷേത്രകലാസ്വാദക വേദി മേളകലാതാരകം രജത പൂർണിമ പുരസ്‌കാരം സമർപ്പിച്ചു. ഇരിങ്ങാലക്കുട നടനകൈരളി നാട്യാചാര്യൻ വേണുജി ഉദ്ഘാടനം ചെയ്തു. കോരമ്പത്ത് ഗോപിനാഥൻ അദ്ധ്യക്ഷനായി. ഊരകം ക്ഷേത്രം രക്ഷാധികാരി ചെറുവത്തൂർ വാസദേവൻ നമ്പൂതിരി ബഹുമതി സമർപ്പണം നടത്തി. ഊരകത്തമ്മത്തിരുവടി ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, വടക്കേടത്ത് പെരുമ്പടപ്പ് ഹരിനമ്പൂതിരി എന്നിവർ ആശീർവാദം നടത്തി. പാലക്കിഴി പുത്തൻ മഠം ശ്രീനിവാസ റാവും പട്ടും പുഷ്പമാല്യവും അണിയിച്ചു. മേളപ്രമാണിമാരായ പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, രാജീവ് മേനോൻ, വിനോദ് കണ്ടെങ്കാവിൽ, ഉണ്ണിയംപുറത്ത് കൃഷ്ണാനന്ദ്, അയിച്ചിയിൽ കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.