മാള : ചക്കാംപറമ്പ് എസ്.എൻ.ഡി.പി ശാഖാ ചെമ്പഴന്തി കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം മാള യൂണിയൻ വൈസ് പ്രസിഡന്റ് രജീഷ് മാരിക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെയർപേഴ്‌സൺ ഷജിനി ഷാജി അദ്ധ്യക്ഷയായി. മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഗുരുസന്ദേശം നൽകി. ബ്ലോക്ക് അംഗം ജോർജ് ഊക്കൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്ത് അംഗം ലളിതാ ദിവാകരൻ, വിജ്ഞാനദായിനി സഭ പ്രസിഡന്റ് സി.ഡി. ശ്രീനാഥ്, ശാഖാ ചെയർപേഴ്‌സൺ ശ്രീലത സിജു, ഷാജി കല്ലേലി എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം കരോക്കെ ഗാനമേള അരങ്ങേറി.