തൃശൂർ: മതം, ദൈവം, ശ്രീനാരായണ ഗുരുവിന്റെ ദാർശനിക സങ്കൽപ്പം എന്നതിനെ അധികരിച്ചുള്ള ശ്രീനാരായണ മാനവധർമ്മം കൂട്ടായ്മയുടെ ഏകദിന സെമിനാർ ഇന്ന് എഴുത്തച്ഛൻ സമാജം ഹാളിൽ നടക്കും. ഭരണഘടനാ വിദഗ്ദ്ധനും ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ പ്രൊഫ. ജി. മോഹൻ ഗോപാൽ, ഡോ. ടി.എസ്. ശ്യാംകുമാർ, ഡോ. അമൽ സി. രാജൻ എന്നിവർ വിഷയാവതരണം നടത്തും. സെമിനാറിൽ ഡോ. ആദർശ എ.കെ, ഡോ. വർഷ ബഷീർ, സിന്ധു നെപ്പോളിയൻ എന്നിവർ സംസാരിക്കും. പിന്നാക്ക സമുദായ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷിയാണ് മോഡറേറ്റർ. പ്രൊഫ. ടി.ബി. വിജയകുമാർ, അഡ്വ. പി.ആർ. സുരേഷ്, പി.എൻ. പ്രേംകുമാർ, റിഷി പൽപ്പു, പി.കെ. സുധീഷ് ബാബു, സദേഷ് എം. രഘു, പി.വി. നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.