വിഴിഞ്ഞം: ആറ് മുതൽ പതിനാല് വയസ് വരെയുള്ള സ്കൂൾ കുട്ടികൾക്കായി വെള്ളായണി കാർഷിക കോളേജിൽ സമ്മർ ക്യാമ്പ് നടത്തും.5 മുതൽ ക്യാമ്പ് ആരംഭിക്കും.കൃഷിയറിവുകളോടൊപ്പം ഷട്ടിൽ,ടേബിൾ ടെന്നീസ്,വോളിബാൾ,ബാസ്കറ്റ് ബാൾ,വിവിധ അത്‌ലറ്റിക്സ് ഇനങ്ങൾ തുടങ്ങിയവയുടെ ബാലപാഠങ്ങളും പ്രായോഗിക രീതിയിൽ ഈ ക്യാമ്പിൽ നിന്ന് കുട്ടികൾക്ക് നൽകും. കൂടാതെ ഫൺ ഗെയിംസ്,വെൽനസ് പ്രോഗ്രാമുകൾ,ആരോഗ്യ അവബോധ ക്ലാസുകൾ,സുംബ ഡാൻസ്,യോഗ,വിവിധ മത്സരങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ക്ലാസിന് ഒരു മാസം 2,000 രൂപയാണ് ഫീസ്. ഫോൺ:9544016835, 0471-2382185.