
ചിറയിൻകീഴ്: മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മീന രോഹിണി മഹോത്സവവും ഒമ്പതാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ആരംഭിച്ചു. 12ന് സമാപിക്കും. ഇന്നലെ നടന്ന തൃക്കൊടിയേറ്റ് ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി ശബരായ്യ ഇല്ലത്തിൽ ഡോ.ശ്രീകൃഷ്ണശബരായ്യ, ക്ഷേത്രമേൽശാന്തി തൈക്കാട്ടുശ്ശേരി അരുൺ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് അഹിലേഷ് നെല്ലിമൂട്, വൈസ് പ്രസിഡന്റ് ലാൽ ഇടവിളാകം, ക്ഷേത്ര സെക്രട്ടറി ഷൺമുഖദാസ്, ഉത്സവ കൺവീനർ കൃഷ്ണ ഗോകുലം സന്തോഷ് കുമാർ, ഖജാൻജി സുദീഷ് കുമാർ, ജോയിന്റ് സെക്രട്ടറി വിജിത്, അരുൺ, അംഗങ്ങളായ രജിത, അനുരൂപൻ, ലത ,ഗീതാ, സ്വരാജ്, മോഹനൻ എന്നിവർ നേതൃത്വം വഹിച്ചു. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമേ ഇന്ന് രാവിലെ 10.30ന് നരസിംഹാവതാരം, വൈകിട്ട് യജ്ഞശാലയിൽ ദീപാരാധന, ഭജന, മംഗളാരതി, 5ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം, 11ന് ഉണ്ണിയൂട്ട്, തൊട്ടിലാട്ടം, 11.30ന് അന്നദാനം, 6ന് രാവിലെ 10ന് കാർത്യായനി പൂജ, 10.30ന് ഗോവിന്ദ പട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന, 7ന് രാവിലെ 10ന് സ്വയംവര ഘോഷയാത്ര, 10.30ന് രുഗ്മിണി സ്വയംവരം, 11.30ന് സമൂഹസദ്യ തുടർന്ന് മധുര പലഹാര വിതരണം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ, 8ന് രാവിലെ 9.30ന് നവഗ്രഹപൂജ, 10ന് കുചേല സത്ഗതി, 11ന് സന്താനഗോപാലം, 9ന് രാവിലെ 10.30ന് സ്വധാമ പ്രാപ്തി,11.15ന് അവതാര പാരായണം,12ന് സമൂഹസദ്യ, വൈകിട്ട് 6ന് പുഷ്പാഭിഷേകം, രാത്രി 7ന് ഭജന, 8ന് ചാക്യാർകൂത്ത്, 10ന് രാവിലെ 9.30ന് പുള്ളുവൻ പാട്ട്, നാഗരൂട്ട്,രാത്രി 8ന് നൃത്ത സന്ധ്യ, 11ന് രാവിലെ 9ന് സമൂഹ പാൽപ്പായസ പൊങ്കാല, രാത്രി 8ന് തിരുവനന്തപുരം സംഘകേളിയുടെ നാടകം മക്കളുടെ ശ്രദ്ധയ്ക്ക്, 12ന് വൈകുന്നേരം 4ന് ആറാട്ടുഘോഷയാത്ര, രാത്രി 9.45ന് കൊടിയിറക്കം, 10ന് മഹാദീപാരാധന, 10.30ന് നാടൻപാട്ട് കോതാമൂരി എന്നിവ നടക്കും.