
കണ്ണീരിൽ, രക്തത്തിലും
കുതിർന്ന തെരുവുകൾ
നിലവിളിപ്പൂ നീളേ
കേൾക്കുവാൻ കാതില്ലാതെ,
കാണുവാൻ കണ്ണില്ലാതെ,
നിരാർദ്രം മനസ്സുകൾ...
സീതയും മാതംഗിയും
കുന്തിയും പാഞ്ചാലിയും
നഗ്നരായ് പിച്ചിച്ചീന്ത-
പ്പെട്ടവർ, നിരാലംബർ!
രക്ഷകരാകേണ്ടവർ
അധികാരത്തിൻ സ്വർണ-
രഥത്തിൽ സ്വന്തം നാമം
ജപിച്ചു മയങ്ങുന്നു.
ഔദ്ധത്യ, മഹങ്കാരം
ശ്വാസനിശ്വാസങ്ങളിൽ
അഗ്നിവർണ്ണന്മാർ വാഴും
നരകം സിംഹാസനം!