വിതുര: പ്രസിദ്ധമായ ബോണക്കാട് കുരിശുമല തീർത്ഥാടനം സമാപിച്ചു.ചടങ്ങുകൾക്ക് നെടുമങ്ങാട് റീജിയൺ കോഓർഡിനേറ്റർ റൂഫസ് പയസ്ലീൻ,ബോണക്കാട് കുരിശുമല റെക്ടർ ഫാദർ എസ്.എം.അനിൽകുമാർ, കൺവീനർമാരായ ഫാദർ ഷൈജുദാസ്,ഫാദർ ഷാജി.ഡി.സായിയോ,ഫാദർ റിനോയ് കാട്ടിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.സമാപനദിനത്തിൽ ഫാദർ റിനോയ് കാട്ടിപറമ്പിലിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി.തുടർന്ന് കുരിശാരാധന,കുരിശുവന്ദനം എന്നിവ ഉണ്ടായിരുന്നു.