
സുബ്ബരായരുടെ
വെട്ടുകത്തി
എസ്.ജി. ഹരികുമാർ
ഉദ്വേഗത്തിന്റെയും തീവ്രദുഃഖത്തിന്റെയും ഹൃദ്യമായ മാനുഷിക ബന്ധത്തിന്റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആറുകഥകൾ. വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ നേർച്ചിത്രങ്ങളാണ് ചില കഥകളെങ്കിൽ നർമ്മത്തിന്റെ മേമ്പൊടിയിൽ ആവിഷ്കരിച്ച കഥയും സമാഹാരത്തിലുണ്ട്. വേറിട്ട ഒരു വായനാനുഭവം.
പ്രസാധകർ: കോട്ടയം പുഷ്പനാഥ്
പബ്ളിക്കേഷൻസ്
ദ സിറ്റി വിത്ത് എ
ഡ്യുവൽ ഫെയ്സ്
ബെന്യാമിൻ
ഇരട്ടമുഖമുള്ള നഗരം എന്ന മലയാള യാത്രാവിവരണ പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പ്. ഡോ. അനൂപ് പ്രതാപനാണ് വിവർത്തകൻ. കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പെട്ട ഒരു നഗരത്തിന്റെ താളവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിൻ.
പ്രസാധകർ:
ഒലിവ് ബുക്സ്
പെയ്തൊഴിഞ്ഞപ്പോൾ
ഷോണി ജി. ചിറവിള
പതിനൊന്ന് ചെറുകഥകളുടെ സമാഹരം. സാധാരണക്കാരുടെ പ്രതിസന്ധികൾ വരച്ചുകാട്ടുന്നവയാണ് ഓരോ കഥയും.
പ്രസാധകർ: കുന്നിൽ
പബ്ലിക്കേഷൻസ്
കൂടൊഴിയുമ്പോൾ
മുടക്കാരിൻ
വ്യക്തിജീവിതത്തിലെ വൈകാരികതകൾ മുതൽ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങൾ വളരെ സൂക്ഷ്മമായി വരച്ചു കാട്ടുന്ന നോവൽ.
പ്രസാധകർ:
യെസ്പ്രസ് ബുക്സ്
രണ്ട് കൊമ്പുള്ള
മുനി
സുധാ മൂർത്തി
ദ സേജ് വിത് ടൂ ഹോൺസ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനം. എം.കെ. ഗൗരിയാണ് വിവർത്തക, പുരാണങ്ങളിൽ അധികം അറിയപ്പെടാത്ത 38 കഥകളാണ് ഉള്ളടക്കം.
പ്രസാധകർ:
കറന്റ് ബുക്സ്, തൃശൂർ
ആയിരം കാന്താരി
പൂത്തിറങ്ങി
ഭരതന്നൂർ ശിവരാജൻ
തിരഞ്ഞെടുത്ത 63 ബാലകവിതകളുടെ സമാഹരം. ബാലമനസ്സുകളെ ആകർഷിക്കുന്നവയാണ് ഓരോ കവിതയും.
പ്രസാധകർ:
പ്രഭാത് ബുക്ക് ഹൗസ്