
കല്ലമ്പലം: കല്ലമ്പലത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റ് മാലിന്യ വിമുക്തമാക്കുക,10 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പബ്ലിക് കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിപ്പിക്കുക,കുഴൽ കിണർ പണിപൂർത്തിയാക്കുക, മാർക്കറ്റിന്റെ അകത്തുള്ള ലൈറ്റുകൾ പ്രകാശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കല്ലമ്പലം മാർക്കറ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്തിന്റെ മുന്നിൽ സത്യാഗ്രഹ സമരം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം എം.ആർ.നിസാർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ലിസി സ്വാഗതം പറഞ്ഞു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം എ.ജെ.ജിഹാദ്,കോൺഗ്രസ് നേതാവ് മണിലാൽ സഹദേവൻ,നാവായിക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ നിസാ നിസാർ,പഞ്ചായത്ത് അംഗങ്ങളായ മണിലാൽ റീന ഫസൽ,കല്ലമ്പലം നിസാർ,വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ രാജീവ്,ജവാദ് കല്ലമ്പലം,കണ്ണൻ നിസാം,കല്ലമ്പലം നജീബ് തുടങ്ങിയവർ പങ്കെടുത്തു.സംരക്ഷണ സമിതി അംഗങ്ങളും ജനപ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റുമായി നടത്തിയ ചർച്ചയെ തുടർന്ന് 10 ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന ഉറപ്പിന്മേൽ സത്യാഗ്രഹ സമരം താത്കാലികമായി അവസാനിപ്പിച്ചു.