ss

തില്ലു സ്‌ക്വയർ മൂന്നു ദിവസം കൊണ്ട് തിയേറ്ററിൽ നിന്ന് നേടിയത് 68.1 കോടി. മലയാളി താരം അനു പരമേശ്വരൻ നായികയായ റൊമാന്റ് ക്രൈം കോമഡി ചിത്രം ടോളിവുഡിൽ സൂപ്പർ വിജയമാണ് നേടുന്നത്. സിദ്ധു ജൊന്നലഗഢ ആണ് നായകൻ. സിദ്ധുവിന്റെയും അനുപമയുടെയും ഇന്റിമേറ്റ് രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അനുപമയുടെ ലിപ്‌ടോക്ക് രംഗങ്ങളടക്കം അതീവ ഗ്ലാമറായാണ് താരം പ്രത്യക്ഷപ്പെടുന്നത്. അനുപമയുടെ ഏറ്റവും ഗ്ലാമറസായ വേഷമാണ് ചിത്രത്തിലേതെന്ന് ആരാധകർ.

മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രം 2022ൽ ബോക്സ് ഓഫീസിൽ വിജയം നേടിയ ഡിലെ തില്ലുവിന്റെ തുടർഭാഗമാണ്. നേഹ ഷെട്ടിയായിരുന്നു ഡിലേ തില്ലുവിലെ നായിക.

ഫോർഫ്യൂൺ ഫോർ സിനിമാസ്, സിതാര എന്റർടെയ്ന്റമെന്റ്സ് എന്നീ ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മാണം. സായി പ്രകാശ് ഛായാഗ്രഹണം നിർവഹിക്കുന്നു.