വിഴിഞ്ഞം: പാലപ്പൂര് ഒരുമ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള പൊലീസ് ജനമൈത്രി സുരക്ഷാ പ്രോജക്ടിന്റെ ഭാഗമായി സ്ത്രീശാക്തീകരണ നാടകം നടത്തും. 7ന് വൈകിട്ട് 5.30ന് പാലപ്പൂര് ഹോളി ക്രോസ് എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.ഇതോടനുബന്ധിച്ച് നടക്കുന്ന ബോധവത്കരണ ക്ലാസ് അനീഷ.വി.എൽ നയിക്കുമെന്ന് പ്രസിഡന്റ് ആർ.എസ്.നന്ദകുമാറും സെക്രട്ടറി വി.സി.ശ്രീകുമാറും അറിയിച്ചു.