ss

ബോളിവുഡ് താര ദമ്പതിമാരായ രൺബീ‌ർ കപൂറും ആലിയ ഭട്ടും ചേർന്ന് മുംബെയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് പണികഴിപ്പിക്കുന്ന ബംഗ്ലാവാണ് ഇപ്പോൾ ബി - ടൗണിലെ ചർച്ച. ഒന്നര വയസുകാരിയായ മകൾ രാഹാ കപൂറിന്റെ പേരിലാണ് ബംഗ്ലാവ് നിർമ്മിക്കുന്നത്.

250 കോടിയിലധികം രൂപ നിർമ്മാണ ചെലവ് വരുമെന്നാണ് റിപ്പോർട്ട്. ബി -ടൗണിലെ ഏറ്റവും ധനികയായ സ്റ്റാർ കിഡായി രാഹാ കപൂർ ഇതോടെ മാറും. രാഹയുടെ വരവോടെ രൺബീറിന്റെയും ആലിയയുടെയും ജീവിതം തന്നെ മാറിയെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. പുതിയ ബംഗ്ലാവിന് പുറമെ ആലിയയ്ക്കും രൺവീറിനും ബാന്ദ്രയിൽ തന്നെ നാലു ഫ്ളാറ്റുകളുണ്ട്. ഈ ഫ്ലാറ്റുകളുടെ മൂല്യം 60 കോടിയിലധികം വരും. അതേസമയം നികുതി നൽകുന്നതിൽ നിന്ന് ഇളവ് ലഭിക്കാനാണ് മകളുടെ പേരിൽ ബംഗ്ലാവ് പണികഴിപ്പിക്കുന്നതെന്നാണ് ഗോസിപ്പ്.രാഹയുടെ മുത്തശ്ശി നീതു കപൂർ ബംഗ്ലാവിന്റെ സഹ ഉടമയാകുമെന്നാണ് റിപ്പോർട്ട്.