ss

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിന് തിയേറ്റർ റൈറ്റ്സിലൂടെ കോടികൾ നേടി എന്നു റിപ്പോർട്ട്. ഹിന്ദി പതിപ്പിന്റെ തിയേറ്റർ അവകാശം 110 കോടി രൂപയ്ക്കാണ് വിറ്റുപോയത്. മേയ് 9 ന് ചിത്രം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ റിലീസ് നീളാനാണ് സാധ്യത. ദീപിക പദുകോൺ ആണ് നായിക. അമിതാഭ് ബച്ചനും കമൽഹാസനും ദുൽഖർ സൽമാനും മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് നിർമ്മാണം.