
സ്ളീവ് ലെസിൽ സുന്ദരിയായി നടി ഐശ്വര്യ രാജേഷിനെ കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിൽ ആരാധകർ. കൂടുതൽ ഗ്ളാമറാസായ ചിത്രങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ആരാധകർ പറയുന്നു . എന്നും വേറിട്ട വഴിയിലൂടെയാണ് ഐശ്വര്യ രാജേഷും അവരുടെ സിനിമകളും . മണികണ്ഠൻ സംവിധാനം ചെയ്ത കാക്കമുട്ടൈ എന്ന സിനിമയാണ് ഐശ്വര്യ രാജേഷിന്റെ ജാതകം മാറ്റിയത്. നിറത്തിന്റെ പേരിൽ പലപ്പോഴും താൻ മാറ്റിനിറുത്തിപ്പെടാറുണ്ടെന്ന് ഐശ്വര്യ പറഞ്ഞിട്ടുണ്ട്.
എന്റെ നിറം കറുപ്പാണ്. എനിക്ക് പല നായികമാരെയും പോലെ വളരെ മനോഹരമായ വസ്ത്രങ്ങളില്ല. അവർക്കുള്ളതുപോലെ വിലകൂടിയ മേക്കപ്പുകളില്ല. അവരുടെ ജീവിതരീതിയില്ല. അതെല്ലാം എനിക്ക് അറിയാം. എന്റെ നിറവും മാറില്ല. പക്ഷേ അന്നും ഞാൻ ഉറച്ചുവിശ്വസിച്ചത് എന്റെ ഉള്ളിലൊരു നടിയുണ്ടെന്നാണ്. അതിലും തീവ്രമായി നിൽക്കുന്നൊരു മനസുമുണ്ടായിരുന്നു. ഐശ്വര്യയുടെ വാക്കുകൾ. ജോമോന്റെ സുവിശേഷങ്ങൾ, സഖാവ്, പുലിമട എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ടൊവിനോ തോമസിന്റെ നായികയായി അജയന്റെ രണ്ടാം മോഷണം ,ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഹേർ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.