
മഞ്ജു പിള്ളയുമായി വേർപിരിഞ്ഞതായി ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ്. 2020 മുതൽ ഞങ്ങൾ പിരിഞ്ഞുതാമസിക്കുകയാണ്. കഴിഞ്ഞമാസം ഞങ്ങൾ ഡിവോഴ്സായി. ഇപ്പോൾ മഞ്ജു വിനെ സുഹൃത്ത് എന്ന് പറയാനാണ് താത്പര്യം. ഞങ്ങൾ തമ്മിലുള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മഞ് ജുപിള്ളയുടെ കരിയർ മികച്ച രീതിയിൽ പോവുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്. മഞ് ജുവിന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ടെന്ന് സുജിത് വാസുദേവ് പറഞ്ഞു. 2000 ൽ ആണ് മഞ് ജുപിള്ളയും സുജിത് വാസുദേവും വിവാഹിതരാകുന്നത്.
ഇവർക്ക് ദയ എന്ന മകളുണ്ട്. ദൃശ്യം, 7ത് ഡേ, ലൂസിഫർ ചിത്രീകരണം പുരോഗമിക്കുന്ന എമ്പുരാൻ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സുജിത് വാസുദേവ് . ജെയിംസ് ആൻഡ് ആലീസ്, ഒാട്ടർഷ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.