പൂവാർ:കരുംകുളം ഡോ.ജെ.ആന്റണി കലാ സാംസ്‌കാകാരിക പഠന കേന്ദ്രത്തിന്റെ ഈ വർഷത്തെ അക്ഷര ശ്രീ സാഹിത്യ കവിതാ പുരസ്‌ക്കാരം ജിനദേവൻ വെളിയനാടിന്റെ 'കർണ്ണികാരം' എന്ന കവിതാ സമാഹാരത്തിന്. 10001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് 14ന് പുതിയതുറ പഠനകേന്ദ്രത്തിൽ എം.വിൻസെന്റ് എം.എൽ.എ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.