
പാറശാല: ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂൾ വാർഷികാഘോഷം സിനിമാ നടൻ എം.ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.സിസ ജനറൽ സെക്രട്ടറിയും ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂൾ അദ്ധ്യക്ഷനുമായ ഡോ.സി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാലയ സെക്രട്ടറി എ.ഹർഷകുമാർ സ്വാഗതം പറഞ്ഞു.പ്രധാനാദ്ധ്യാപകൻ കെ.പ്രതാപ്റാണ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.വെറ്റൻ അത‌്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അശോകൻ കുന്നുങ്ങലിനെ ആദരിച്ചു.ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി പി.കെ.സുരേഷ് പങ്കെടുത്തു.സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന 15-ാമത് നെൽസൺ മണ്ടേല മൂട്ട് കോർട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പൂർവ വിദ്യാർത്ഥി അഖില.ഡി.വി,ഭാരതീയ വിദ്യാനികേതൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ടാലന്റ് സെർച്ച് എക്സാമിനേഷനിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശാഖ് എസ്.എസ്,കേരള ഹിന്ദി പ്രചാരസഭയുടെ സുഗമ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നാലാം ക്ലാസ് വിദ്യാർത്ഥി സാനു നായർ,അഞ്ചാം ക്ലാസിലെ വിദ്യാർത്ഥി ആതിര.എസ്.ഡി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നടത്തി വരുന്ന ദീനദയാൽ യോജന സ്കോളർഷിപ്പിൽ വിജയം നേടിയ ആർച്ച.സി.എ,അർജ്ജുൻ.ജെ.ബി,സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡ് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹരിത ബി.എച്ച്,ഭാരതീയ വിദ്യാനികേതൻ സംസ്ഥാന തലത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ ഒന്നാം സഥാനം നേടിയ ആർച്ച.സി.എ,നിരഞ്ജന ജെ.ബി,ലക്ഷ്മി.വി.നായർ എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ജോയിന്റ് സെക്രട്ടറി എം.ഗോപകുമാർ നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർത്ഥിനികളുടെ കലാപരിപാടികൾ നടന്നു.