annamalai

ചെന്നൈ: തമിഴ്നാട്ടിലെ ഹിന്ദിവിരുദ്ധ വാദത്തെ കീറിയ ചെരുപ്പിനോടുപമിച്ച് തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ.

1980ൽ പറഞ്ഞതിനെക്കുറിച്ചാണ് ഇപ്പോഴും ചിലർ സംസാരിക്കുന്നതെന്ന് ശ്രീപെരുമ്പത്തൂരിലെ ജനങ്ങൾ മനസ്സിലാക്കണം. ഹിന്ദി-സംസ്‌കൃതം, വടക്ക്‌-തെക്ക്, ഇതാണത്. അവർ ഇപ്പോഴും ഇത്രയും പഴകിയ, കീറിയ ചെരിപ്പുകൾ വലിച്ചെറിഞ്ഞിട്ടില്ല- ശ്രീപെരുംപത്തൂരിലെ പ്രചാരണയോഗത്തിൽ അണ്ണാമലൈ പറഞ്ഞു.

അണ്ണാമലൈ പറയുന്നത് വിവരക്കേടാണെന്ന് അണ്ണാഡി.എം.കെ പ്രതികരിച്ചു. ഹിന്ദിവിരുദ്ധ സമരത്തിലെ രക്തസാക്ഷികളെ അപമാനിച്ചെന്നായിരുന്നു ഡി.എം.കെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തി. മോദിയുടെ കണ്ണീർ സ്വന്തം കണ്ണുകൾ പോലും വിശ്വസിക്കില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞത്. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. എന്നാൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്ന് സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.