വിതുര: മതമൈത്രി സന്ദേശം വിളിച്ചോതി ചായം ശ്രീഭദ്രകാളി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിലും, നോമ്പുതുറയിലും അനവധി പേർ പങ്കെടുത്തു. നോമ്പുകഞ്ഞിയും, ഫലവർഗ്ഗങ്ങളും ജ്യൂസും ഫ്രൈഡ് റൈസും ഉൾപ്പടെയുള്ള സസ്യവിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ അദ്ധ്യക്ഷത വഹിച്ചു. തോട്ടുമുക്ക് ജുമാമസ്ജിദ് ഇമാം സാബിർമന്നാനി, തൊളിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് വി.ജെ.സുരേഷ്,സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി, സി.പി.എം വിതുര ഏരിയാകമ്മിറ്റിഅംഗം ജെ.വേലപ്പൻ, കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡൻ്റ് ഇ.എം.നസീർ, ക്ഷേത്രകമ്മിറ്റി വൈസ് പ്രസിഡന്റ് ജി.ഗിരീശൻനായർ, സെക്രട്ടറി എസ്.തങ്കപ്പൻപിള്ള,ട്രഷറർ പി.ബിജുകുമാർ, ജോയിന്റ് സെക്രട്ടറി പി.ഭുവനേന്ദ്രൻനായർ എന്നിവർ നേതൃത്വം നൽകി.