a

കടയ്‌ക്കാവൂർ: കടലാക്രമണമുണ്ടായ താഴമ്പള്ളി-പൂത്തുറ മേഖലകളിലെ പ്രദേശങ്ങളിൽ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ കേന്ദ്രമന്ത്രി വി.മുരളിധരൻ സന്ദർശനം നടത്തി. പൂത്തുറ സെന്റ് റോക്കി ദേവാലയത്തിലെ വികാരി ബീഡ് മനോജും ഒപ്പമുണ്ടായിരുന്നു.

ഫിഷറീസ് മന്ത്രി പരിഷോത്തം രൂപാലയുമായി സംഭവത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്,​ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ

സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയെന്നും പ്രദേശത്ത് കേന്ദ്ര ഉദ്യോഗസ്ഥ സംഘം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു. അഞ്ചുതെങ്ങ് നിവാസികളുടെ പരാതികളിൽ അതിവേഗ നടപടി ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി കടയ്‌ക്കാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പൂവണത്തുംമൂട് ബിജു,ജനറൽ സെക്രട്ടറി വിജയകുമാർ,ന്യൂനപക്ഷമോർച്ച മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എഡിസൺ പെൽസിയാൻ,ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പഴയനട വിശാഖ്,സെക്രട്ടറി അനിൽ, ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.