water-tank-nalkunnu

ആറ്റിങ്ങൽ: സമുദ്ര നിരപ്പിൽ നിന്ന് 2000 അടിയിലേറെയുള്ള കുന്നിൻ മുകളിൽ അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ കഴിയുന്ന തണ്ണിക്കോണം പച്ചക്കാട്ടിൽ എസ്.സി കോളനി നിവാസികൾക്ക് വാട്ടർ ടാങ്കുകൾ സമ്മാനിച്ച് ജില്ലാ ലീ​ഗൽ സർവീസ് അതോറിട്ടി. അതോറിട്ടിയിലെ പാരാ ലീ​ഗൽ വോളന്റിയർമാരുടെ നേതൃത്വത്തിൽ 3 കുടുംബങ്ങൾക്കാണ് 500 ലിറ്ററിന്റെ 3 വാട്ടർ ടാങ്കറുകൾ കൈമാറിയത്. ജില്ലാ ലീ​ഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജ‍ഡ്ജുമായ എസ്.ഷംനാദ് ടാങ്കുകൾ വിതരണം ചെയ്തു. കുന്നിന് മുകളിൽ യാതൊരു സൗകര്യവുമില്ലാതെ നാല് കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടെ വാസയോ​ഗ്യമായ വീടുകളോ,കിണറോ,കക്കൂസോ ഇല്ല. ജലഅതോറിട്ടി പൈപ്പ് ലൈനും,ഭൂജല വകുപ്പ് കുഴൽകിണറും സ്ഥാപിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.ന​ഗരൂർ ​ഗ്രാമപഞ്ചായത്ത് എല്ലാ കുടുംബങ്ങൾക്കും കക്കൂസ് പണിയുന്നതിന് വേണ്ടി 30,000 രൂപ വീതം അനുവദിച്ചിരുന്നു.

പ്രവാസിയായ അനിത ഒരു ടാങ്കും, ചിറയിൻകീഴ് താലൂക്ക് ലീ​ഗൽ സർവീസ് പാരാ ലീ​​ഗൽ വോളന്റിയർമാരുടെ നേതൃത്വത്തിൽ രണ്ട് ടാങ്കുകളുമാണ് നൽകിയത്. താലൂക്ക് പാരാ ലീ​ഗൽ വോളന്റിയർമാരായ താഹിറ,വിദ്യ,സരിത,ശ്രീജ,മഞ്ചുഷ,മഞ്ചു,ശൈലജ, പ്രമീള,മോനിഷ,നഫീസത്ത്‌ ശ്യാമള,ഷൈല,രജനി,നിഷ എന്നിവരും പങ്കെടുത്തു.