തിരുവനന്തപുരം: റിയാസ് മൗലവിക്ക് ഉടൻ നീതി ലഭ്യമാകുമെന്നും രാഷ്ട്രീയ ലാഭമുണ്ടാക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തെറ്റായ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുകയാണെന്നും സെക്കുലർ കൾച്ചറൽ ഫോറം ചെയർമാൻ കെ.ടി.ജലീൽ എം.എൽ.എ,ജനറൽ കൺവീനർ വെമ്പായം നസീർ,നേതാക്കളായ കല്ലട നാരായണപിള്ള,ജലീൽ പുനലൂർ,സലിം തൈയ്ക്കണ്ടി എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.