
യുവ താരങ്ങളായ ദീപക് പറമ്പോലും അപർണ ദാസും വിവാഹിതരാവുന്നു. ഏപ്രിൽ 24ന് പാലക്കാട് വടക്കഞ്ചേരിയിൽ ആണ് വിവാഹം. പ്രണയ വിവാഹമാണ്. മലർവാടി ആർട്സ് ക്ലബിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്ക് എത്തുന്നത്. ഞാൻ പ്രകാശനിലൂടെയാണ് അപർണ ദാസിന്റെ വെള്ളിത്തിര പ്രവേശം. മനോഹരം സിനിമയിൽ ദീപക്കും അപർണയും ഒരുമിച്ചിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത കാസർഗോൾഡ്, കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ്. ജനനം: 1947 പ്രണയം തുടരുന്നു എന്നീ ചിത്രങ്ങളിൽ ദീപക് മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. പ്രിയൻ ഓട്ടത്തിലാണ്, സ്ക്രീട്ട് ഹോം എന്നിവയാണ് അപർണ ദാസിന്റെ മറ്റു ചിത്രങ്ങൾ. വിജയ്‌യുടെ ബീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് അപർണ തമിഴിൽ എത്തുന്നത്. പോയ വർഷം ആദ്യകേശവിലൂടെ തെലുങ്കിലും അരങ്ങേറ്റം. കണ്ണൂരാണ് ദീപക്കിന്റെ നാട്. പാലക്കാട് നെൻമാറ ആണ് അപർണയുടെ നാട്.