തിരുവനന്തപുരം : ശാസ്‌തമംഗലം എസ്.പി വെൽ ഫോർട്ടിൽ വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കുമായി പ്രഥമ ശ്രുശ്രൂഷയെക്കുറിച്ചും ബേസിക് ലൈഫ് സപ്പോർട്ടിനെക്കുറിച്ചുമുള്ള സൗജന്യ ക്ലാസുകൾ സംഘടിപ്പിക്കും.ഏപ്രിൽ,മേയ് മാസങ്ങളിൽ എല്ലാ ശനിയാഴ്ചയും 9.30 മുതൽ 12.30 വരെയാണ് ക്ലാസ്.ശസ്ത്രക്രിയ രംഗത്തെ അതിനൂതന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന ഹോസ്‌പിറ്റൽ ടൂർ പോഗ്രാമും ക്ലാസിന്റെ ഭാഗമാണ്.പത്താംക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9539450540.