കുറ്റിച്ചൽ:എസ്.എൻ.ഡി.പി യോഗം കുറ്റിച്ചൽ ശാഖയിൽ 14ന് രാവിലെ 8ന് വിഷുക്കൈനീട്ടവും പഠനോപകരണ വിതരണവും നടക്കും.ശാഖാ പ്രസിഡന്റ് വി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ വിഷുക്കൈനീട്ടം സമ്മാനിക്കും.ശാഖാ വൈസ് പ്രസിഡന്റ് എൽ.മധുസൂദനൻ,സെക്രട്ടറി ആർ.സുനിൽ,ശാഖാ ഭാരവാഹികൾ,മുൻ ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.