തിരുവനന്തപുരം: സോഫ്ട്‌വെയർ കോഡിംഗിൽ നിർമ്മിതബുദ്ധിയുടെ (എ.ഐ) സാദ്ധ്യതകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ടെക്‌നോപാർക്കിലെ നോളജ് കമ്മ്യൂണിറ്റിയായ നാസ്‌കോം ഫയ: 80 ഇന്ന് ഓപ്പൺ ടെക് സെമിനാർ നടത്തും. വൈകിട്ട് 5ന് ടെക്‌നോപാർക്കിലെ തേജസ്വിനി ബിൽഡിംഗിലെ ഫയ ഫ്ലോർ ഓഫ് മാഡ്നസിൽ 'എ.ഐ കോപൈലറ്റുകൾ: നാവിഗേറ്റിംഗ് ദ ഫ്യൂച്ചർ ഓഫ് കോഡിംഗ് വിത്ത് എക്സലൻസ് ' എന്ന വിഷയത്തിലാണ് സെമിനാർ. ലാമിനൽ ആൻഡ് സ്റ്റിഷൻ എ.ഐ സ്ഥാപകൻ മുഫീദ് വി.എച്ച്,സഹസ്ഥാപകൻ വിവേക്.ആർ എന്നിവർ നേതൃത്വം നൽകും.