hassan

തിരുവനന്തപുരം: രാജ്യത്ത് ഇ.ഡിയെ പേടിയില്ലാത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡൻറ് എം.എം ഹസ്സൻ. യുഡിഎഫ് സ്ഥാനാർഥി ഡോ ശശി തരൂരിന്റെ കഴക്കൂട്ടം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റിയാസ് മൗലവി വധക്കേസിൽ പൊലീസും പ്രോസിക്യൂഷനും ചേർന്ന് കേസ് പരാജയപ്പെടുത്തുകയായിരുന്നുവെന്നും ഹസൻ ആരോപിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ആർ.പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു.