നെടുമങ്ങാട് : ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വർക്കേഴ്സ് മീറ്റിന്റെ അരുവിക്കര മേഖലതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ നിർവഹിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി വിവിധ മേഖലകളിലെ തൊഴിലാളികളെ ഉൾപ്പെടുത്തി 251 അംഗ കമ്മിറ്റി രൂപീകരിച്ചു.മണ്ഡലം പ്രസിഡന്റ് ചെറിയ കൊണ്ണി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.അരുവിയോട് സുരേന്ദ്രൻ, ജെ. ശോഭനദാസ്, എ.എസ്. ചന്ദ്രപ്രകാശ് ,കെ.ജയകുമാരി,ബീന,കളത്തുകാൽ ഉണ്ണികൃഷ്ണൻ,യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനന്ദ്,അഴീക്കോട് ഷാജഹാൻ,ആര്യനാട് രാധാകൃഷ്ണൻ,മൈലം അശോകൻ തുടങ്ങിയവർ സംസാരിച്ചു.