തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയം പാപ്പാട് തേജസ് ഭവനിൽ അപ്പുക്കുട്ടൻ നായർ (92) നിര്യാതനായി. മകൻ: ജ്യോതിഷ് കുമാർ (ഹരി). മരുമകൾ: ശ്രീജ. മരണാനന്തര ചടങ്ങുകൾ: 9ന് രാവിലെ 8.30ന്.
വാസുദേവൻ
ഹരിഹരപുരം : കെടാകുളം വാസുനിവാസിൽ ആർ.കെ. വാസുദേവൻ (78, റിട്ട. നായിക് സുബേദാർ ഇന്ത്യൻ ആർമി, അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം, കെടാകുളം നേതാജി മെമ്മോറിയൽ ഗ്രന്ഥശാല ഭരണസമിതി അംഗം) നിര്യാതനായി. ഭാര്യ: വിജയമ്മ (റിട്ട. എച്ച്.എം കരീപ്പുഴ യു.പി.എസ്, ഇടവ). മക്കൾ: ബൈജു (താലൂക്ക് സപ്ളൈ ഒാഫീസർ, വർക്കല), ബിജി (ടീച്ചർ, ഗവ. എച്ച്.എസ്.എസ് പകൽക്കുറി). മരുമക്കൾ: രജനി (പാരിപ്പള്ളി മെഡിക്കൽ കോളേജ്), ജോഷി (സർക്കിൾ ഇൻസ്പെക്ടർ, വിജിലൻസ് തിരു.). സഞ്ചയനം: ശനിയാഴ്ച രാവിലെ 7.30ന്.