k

തിരുവനന്തപുരം:സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന നോർക്ക-ഗാന്ധി ഭവൻ റോഡ് ഇന്ന് രാവിലെ 11ന് തുറക്കും.ആദ്യ ഘട്ട ടാറിംഗ് പൂർത്തിയായി.കേബിളുകളെല്ലാം ഡെക്ടിലൂടെ കടത്തി വിട്ടാണ് ടാറിംഗ് നടത്തിയത്. തലസ്ഥാനത്ത് ഗതാഗത യോഗ്യമാക്കുന്ന ആറാമത്തെ സ്മാർട്ട് റോഡാണിത്. നവീകരിച്ച സ്റ്റാച്യൂ -ജനറൽ ആശുപത്രി റോഡ് കഴിഞ്ഞദിവസം തുറന്നുനൽകിയിരുന്നു. മാനവീയം വീഥി, കലാഭവൻ മണി റോഡ്, അയ്യങ്കാളി ഹാൾ റോഡ്,സ്‌പെൻസർ ജംഗ്ഷൻ റോഡ് എന്നിവയും ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം സജ്ജമാക്കിയ പ്രത്യേക നിരീക്ഷക സംഘം റോഡ് പണി പരിശോധിക്കുന്നുണ്ട്. വകുപ്പ് സെക്രട്ടറി കെ.ബിജുവിന്റെ നേതൃത്വത്തിൽ അവലോകനയോഗങ്ങൾ നടത്തുന്നുണ്ട്.