
തിരുവനന്തപുരം: തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ കൈവശമുള്ളത് 3000 രൂപ. ബാങ്കിൽ 59,729 രൂപയുണ്ട്. ആകെ തുക 62,729 രൂപ. നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങളിലാണിതുള്ളത്. പന്ന്യന്റെ പേരിൽ 5 ലക്ഷം രൂപ വില മതിക്കുന്ന ഭൂമിയുണ്ട്. 1600 ചതുരശ്ര അടിയുള്ള വീടുണ്ട്. ഇവയുടെയെല്ലാം വിപണി മൂല്യം 11 ലക്ഷം രൂപയാണ്. മുൻ എംപി എന്ന നിലയിലുള്ള പെൻഷനാണ് വരുമാന മാർഗം. ഭാര്യയുടെ പക്കൽ 2000 രൂപയുണ്ട്. 2.5 ലക്ഷം രൂപ വിലമതിക്കുന്ന 48 ഗ്രാം സ്വർണമുണ്ട്