വിഴിഞ്ഞം: വരൾച്ചയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കിസാൻ ജനത (ആർ.ജെ.ഡി ) കോവളം മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു.കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ, അഡ്വ.ജി മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.കിസാൻ ജനത (ആർ.ജെ.ഡി) കോവളം മണ്ഡലം പ്രസിഡന്റായി ടി.വിജയനെയും വൈസ് പ്രസിഡന്റായി എൻ.രാജീവിനെയും സെക്രട്ടറിയായി ആർ.ബാഹുലേയനെയും തിരഞ്ഞെടുത്തു.