തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതു സ്ഥാനാർത്ഥികളുടെ വിജയം സംസ്ഥാനസർക്കാരിന്റെ ഭരണതുടർച്ചയ്ക്ക് കരുത്തേകുമെന്ന് സി.പി.എം മുൻ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ മണ്ഡലപര്യടനം അരുവിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന സർക്കാരിന് പതിന്മടങ്ങ് ജനക്ഷേമപ്രവർത്തനങ്ങൾ നടത്താൻ ഇനിയും സാധിക്കും.അതിന് ഈ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്.
ഇനിയൊരു തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കണോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. എല്ലാം തിരുത്തി എഴുതുന്ന ബി.ജെ.പി സർക്കാർ തിരഞ്ഞെടുപ്പും അട്ടിമറിയ്ക്കാനുള്ള ശ്രമത്തിലാണ്.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി കള്ളിക്കാട് ഗോപൻ,മന്ത്രി ജി.ആർ.അനിൽ, ആൻസലൻ എം.എൽ.എ, എം.വിജയകുമാർ, മാങ്കോട് രാധാകൃഷ്ണൻ,ഡി.കെ.ശശി, ആനാവൂർ മണികണ്ഠൻ, ടി.ശ്രീകുമാർ, വാഴിച്ചൽ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.