മുടപുരം :കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് കിഴുവിലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ഡോ. ബിനു അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം എൻ.എസ്.അനിൽ സ്വാഗതം പറഞ്ഞു.ശാസ്ത്ര വിഞ്ജാന സദസ് ആറ്റിങ്ങൽ മേഖല സെക്രട്ടറി എം.ഷൗക്കി നയിച്ചു. ഡി . സുചിത്രൻ ഭരണഘടന ആമുഖം കലണ്ടർ വിതരണ ഉദ്ഘാടനവും മേഖല ട്രഷറർ സജിതൻ മുടപുരം അംഗത്വ വിതരണ ഉദ്ഘാടനവും നിർവഹിച്ചു.മേഖല ജോയിന്റ് സെക്രട്ടറി സുനിൽകുമാർ,യൂണിറ്റ് വൈസ് പ്രസിഡന്റ് അജിതലാൽ,സെക്രട്ടറി രമ്യ.പി.ആർ ,മഹേഷ് തുടങ്ങിയവർ സംസാരിച്ചു.