summerchill

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ സംഘടിപ്പിച്ച സമ്മർ ചിൽ ക്യാമ്പിലെ കുട്ടികൾ വിഭ്യാഭ്യാസമന്ത്രിക്കൊപ്പം അവധിക്കാല വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തി. ചലച്ചിത്രമേള,മൊബൈൽ ഫിലിം മേക്കിംഗ്,ചിത്രരചനാക്യാമ്പ്, അഭിനയക്കളരി,പരിസ്ഥിതി സംരക്ഷണ ശില്പശാല,സെൽഫ് ഡിഫൻസിംഗ് പരിശീലനം,ഓട്ടൻ തുള്ളൽ വർക്ക്ഷോപ്പ്,മാജിക്,കാർട്ടൂൺ രചന,എൽ.ഇ.ഡി ബൾബ് നിർമ്മാണം,റോബോട്ടിക്സ്,വ്യക്തിത്വ വികസന ശില്പശാല തുടങ്ങി നിരവധി പരിപാടികളാണ് സമ്മർ ചിൽ ക്യാമ്പിലുള്ളതെന്ന് കുട്ടികൾ മന്ത്രിയോട് പറഞ്ഞു.ക്യാമ്പിന് മന്ത്രി ആശംസകൾ നേർന്നു.ക്യാമ്പിന്റെ ഡെലിഗേറ്റ് കിറ്റും ഐഡി കാർഡും മന്ത്രിക്ക് നൽകിയ കുട്ടികൾ അദ്ദേഹം നൽകിയ മധുരം പങ്കിട്ടും പാട്ടുകൾ പാടിയുമാണ് ക്യാമ്പിലേക്ക് മടങ്ങിയത്.