
തെന്നിന്ത്യൻ പ്രേക്ഷകരുടെ മാത്രമല്ല, മലയാളികളുടെയും പ്രിയ താര ജോഡിയാണ് സൂര്യയും ജ്യോതികയും. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് രണ്ടു താരങ്ങളും. ജിമ്മിൽ ഒരുമിച്ച് വർക്കോട്ട് ചെയ്യുന്നതിന്റെ വീഡിയോ ജ്യോതിക ആരാധകർക്കായി പങ്കുവച്ചു.
'ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ" എന്ന കുറിപ്പോടെയാണ് ജ്യോതിക വീഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് താരങ്ങൾക്ക് അഭിനന്ദനവുമായി എത്തിയത്. നേരത്തേയും സൂര്യയുടെയും ജ്യോതികയുടെയും വർക്കൗട്ട് വീഡിയോ ശ്രദ്ധ നേടിയിരുന്നു. ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ആണ് സൂര്യ നായകനായി ണഅണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിൽ. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക.